Wednesday, December 24, 2008

വീട്


നോവലിസ്റ്റ് എം മുകുന്ദന്റെ വാക്കുകള്‍ കടമെടുക്കുന്നു....വീട് ഒരു ഗര്‍ഭപാത്രമാകുന്നു..അതിന്റെ സ്നിഗ്ദതയില്‍ ഊഷ്മളതയില്‍ തണുപ്പില്‍,തല കാലുകള്‍ക്കിടയില്‍ വെച്ച് ഒന്നുറങുവാന്‍ ആരും കൊതിച്ചുപോകും....

Saturday, August 9, 2008


മന്ദാരപ്പൂമൂളീ.....

ഓര്‍മ്മകള്‍

എവിടെവെച്ചാണ് നമ്മള്‍ വഴി പിരിഞുപോയതെന്നറിയാതെ ഞാന്‍ ഇപ്പോഴും വിതുബ്ബുകയാണ്...

Tuesday, July 29, 2008


തിരുവനന്തപുരം മ്യൂസിയത്തിനടുത്തുള്ള മണ്ഡപം..

ഇരുളും വെളിച്ചവും


പയ്യന്നൂരിലെ ഹനുമാന്‍ പ്രതിമ..ഒരു സായാഹ്ന ദൃശ്യം....


കനകക്കുന്നു കൊട്ടാരം....

Sunday, July 13, 2008


തിരുവനന്തപുരം മ്യൂസിയം പരിസരത്തെ ഒരു ദ്രശ്യം...

വേളി


ഞങള്‍ക്കും ഓര്‍ക്കുവാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു ചിത്രം...
പൂക്കാലം വന്നൂ പൂക്കാലം....

കാല്പാടുകള്‍


Thursday, May 1, 2008


തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം...ഉത്സവത്തോട് അനുബന്ധിച്ച് കെട്ടിയുണ്ടാക്കിയ പഞ്ചപാണ്ഡവന്മാരുടെ കോലങളും കാണാം


കാലചക്രങള്‍ മാറിമറയും.....പക്ഷെ ആചാരങളും വിശ്വാസങളും നിറമുള്ള ഓര്‍മ്മകളായി നമ്മള്‍ കൂടെ കൊണ്ടുനടക്കും.....

Friday, April 11, 2008


കനകക്കുന്നു കൊട്ടാരം....

Tuesday, March 25, 2008

തിരുവനന്തപുരം മ്യൂസിയം.....വളരെ ഫൊട്ടോജെനിക് ആയ ഒരു പ്രദേശം....

Thursday, March 20, 2008

മലമ്പുഴ ഒരു സായാഹ്നക്കാഴ്ച

മലബ്ബുഴ


ഒരു മലമ്പുഴക്കാഴ്ച

ഓഹോ..അപ്പോള്‍ ഇതാണല്ലേ മീന്‍‌ചാട്ടം....

സ്വകാര്യം..

ഈ മഴക്കാലത്തിന്റെ കുളിരില്‍ കിന്നാരം പറയുകയാണോ നിങള്‍...

വാര്‍ദ്ധക്യം


വാര്‍ദ്ധക്യ ജീവിതത്തില്‍ ഇവരുടെ കളിചിരികള്‍ വളരെ ആശ്വാസകരമായിരിക്കും..

Sunday, March 9, 2008കാലത്തിനു നമ്മുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാ‍ന്‍ പറ്റാത്ത ചില ചിത്രങള്‍....ഈ ഉമ്മറത്ത് കളിച്ചുതീര്‍ത്ത ബാല്യം...ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞിട്ടും വെറുതെ മോഹിച്ചുപോകുന്നു....

“എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും

എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍“.

Monday, February 25, 2008

കടല്‍..വിദഗ്ദനാ‍യ മനശാസ്ത്രജ്ഞന്‍...


അതെ..തലശേരി നിവാസികള്‍ അവരുടെ സ്വകാര്യ അഹങ്കാരമായി കരുതുന്ന കടലും കടല്‍പ്പാലവും...വേദനയും സന്തോഷവും അവര്‍ ഈ കടലുമായി പങ്കുവെയ്ക്കുന്നു....എല്ലാ വിഷമങളും കേട്ടിരിക്കുന്ന വിദഗ്ദനാ‍യ മനശാസ്ത്രജ്ഞന്‍...അവന്‍ തന്റെ മനസ്സിന്റെ ഭാരം ഇവിടെ ഇറക്കിവെയ്ക്കുന്നു...ഉത്തരം കിട്ടാത്ത പല ചോദ്യങള്‍ക്കും ഉത്തരവുമായി ഞാന്‍ ഇവിടെ നിന്നും തിരിച്ചുപോയിട്ടുണ്ട്....പലപ്പോഴും കിട്ടിയ ഉത്തരം ഒന്നായിരുന്നു...”ജീവിതം വളരെ നശ്വരമാണ്”....

Sunday, February 24, 2008

വീണ്ടും ഒരു മഴക്കാലം..... വര്‍‌ണ്ണചിത്രങള്‍ വരയ്ക്കുന്ന ഒരു ചിത്രകാരനെപ്പോലെയാണ് മഴ എനിക്കു അനുഭവപ്പെട്ടത്...

നിങള്‍ വിടരുന്നത് നമ്മുടെ മനസ്സുകളിലാണ്....

യാത്രകള്‍ എപ്പോഴും ശുഭകരമാകട്ടെ...

Saturday, February 23, 2008


ഉത്സവത്തിന്റെ ലഹരിയില്‍...നെറ്റിപ്പട്ടം കെട്ടിയ ആനയേക്കാള്‍ എനിക്കു സൌന്ദര്യം തോന്നിയതു അതൊന്നുമില്ലാത്ത അതിന്റെ തനതു സൌന്ദര്യമായിരുന്നു...അതുകൊണ്ടു ഉത്സവം തുടങുന്നതിനു മുബ്ബു തന്നെ ആനയുടെ കുളിച്ചൊരുങല്‍ കാണാന്‍ ഞാന്‍ പോകുമായിരുന്നു...ആനയുടെ പിന്നില്‍ നിന്നും ആനയുടെ കണ്ണുകളിലൂടെയാണ് ഞാന്‍ ഉത്സവത്തെ കണ്ടത്....


യാത്രകള്‍..ഓര്‍ക്കുവാന്‍ ഏറെയുണ്ട്...ഒരുപാടു പ്രതീക്ഷകളുമായി ഓരോ യാത്രകളും...ഈ യാത്രകള്‍ ബാക്കിവെക്കുന്നതോ ,ഓര്‍മ്മകളും.
ഒരു ഓണക്കാലത്തിന്റെ ഓര്‍മ്മയില്‍...


Feel the Difference...കാലത്തിനു കീഴടങാന്‍ ഈ ക്ലോക്ക് മുത്തഛന്‍ ഒരുക്കമല്ല....പ്രതാപകാലങള്‍ അവസാനിച്ചുവെന്നറിയാമെങ്കിലും മനസ്സ് അതിനു വഴങുന്നില്ല...അടുത്ത കാലത്താണ് ഈ ക്ലോക്ക്
കുറച്ചുദിവസം പണിമുടക്കിയത്....അപ്പോഴാണ് ഒരു പുതിയ ക്ലോക്ക് വാങിയത്...ക്ലോക്കിനോളം തന്നെ പഴക്കമുള്ള ഒരു വാച്ച് മെക്കാനിക്കിനെക്കൊണ്ട് ഇതിനെ നന്നാക്കിയെടുത്തു...ഇപ്പോള്‍ ഈ മുത്തഛന്‍ പൂര്‍‌ണ്ണ ആരോഗ്യവാനാണ്...


ഇതു കൊള്ളാലോ...

പൂത്തുല‌യുക നീ എന്‍ മനസ്സില്‍
രാത്രിയുടെ സൌന്ദര്യം....


ഇടുങിയതെങ്കിലും....
ഗ്രാ‍മങളിലെ വഴികള്‍ പലപ്പോഴും ഇടുങിയതാണ്..എങ്കിലും ഇതിലൂടെ കടന്നുപോകുന്നവരുടെ മനസ്സ് വളരെ വിശാലമേറിയതാണ്..

ഒരു മഴക്കാലത്ത്...ഇതു ചിലപ്പോള്‍ അവസാനത്തെ കാഴ്ചയായിരിക്കാം....വികസനം ഇവിടെയും എത്തുകയാണ്...വികസനത്തിനനുസരിച്ചു മനസ്സു ചുരിങിപ്പോകുന്നല്ലോ എന്ന ദുഖം മാത്രം...