Friday, April 11, 2008


കനകക്കുന്നു കൊട്ടാരം....

Tuesday, March 25, 2008

തിരുവനന്തപുരം മ്യൂസിയം.....വളരെ ഫൊട്ടോജെനിക് ആയ ഒരു പ്രദേശം....

Thursday, March 20, 2008

മലമ്പുഴ ഒരു സായാഹ്നക്കാഴ്ച

മലബ്ബുഴ


ഒരു മലമ്പുഴക്കാഴ്ച

ഓഹോ..അപ്പോള്‍ ഇതാണല്ലേ മീന്‍‌ചാട്ടം....

സ്വകാര്യം..

ഈ മഴക്കാലത്തിന്റെ കുളിരില്‍ കിന്നാരം പറയുകയാണോ നിങള്‍...

വാര്‍ദ്ധക്യം


വാര്‍ദ്ധക്യ ജീവിതത്തില്‍ ഇവരുടെ കളിചിരികള്‍ വളരെ ആശ്വാസകരമായിരിക്കും..

Sunday, March 9, 2008



കാലത്തിനു നമ്മുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാ‍ന്‍ പറ്റാത്ത ചില ചിത്രങള്‍....ഈ ഉമ്മറത്ത് കളിച്ചുതീര്‍ത്ത ബാല്യം...ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞിട്ടും വെറുതെ മോഹിച്ചുപോകുന്നു....

“എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും

എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍“.

Monday, February 25, 2008

കടല്‍..വിദഗ്ദനാ‍യ മനശാസ്ത്രജ്ഞന്‍...


അതെ..തലശേരി നിവാസികള്‍ അവരുടെ സ്വകാര്യ അഹങ്കാരമായി കരുതുന്ന കടലും കടല്‍പ്പാലവും...വേദനയും സന്തോഷവും അവര്‍ ഈ കടലുമായി പങ്കുവെയ്ക്കുന്നു....എല്ലാ വിഷമങളും കേട്ടിരിക്കുന്ന വിദഗ്ദനാ‍യ മനശാസ്ത്രജ്ഞന്‍...അവന്‍ തന്റെ മനസ്സിന്റെ ഭാരം ഇവിടെ ഇറക്കിവെയ്ക്കുന്നു...ഉത്തരം കിട്ടാത്ത പല ചോദ്യങള്‍ക്കും ഉത്തരവുമായി ഞാന്‍ ഇവിടെ നിന്നും തിരിച്ചുപോയിട്ടുണ്ട്....പലപ്പോഴും കിട്ടിയ ഉത്തരം ഒന്നായിരുന്നു...”ജീവിതം വളരെ നശ്വരമാണ്”....

Sunday, February 24, 2008

വീണ്ടും ഒരു മഴക്കാലം..... വര്‍‌ണ്ണചിത്രങള്‍ വരയ്ക്കുന്ന ഒരു ചിത്രകാരനെപ്പോലെയാണ് മഴ എനിക്കു അനുഭവപ്പെട്ടത്...

നിങള്‍ വിടരുന്നത് നമ്മുടെ മനസ്സുകളിലാണ്....

യാത്രകള്‍ എപ്പോഴും ശുഭകരമാകട്ടെ...

Saturday, February 23, 2008


ഉത്സവത്തിന്റെ ലഹരിയില്‍...നെറ്റിപ്പട്ടം കെട്ടിയ ആനയേക്കാള്‍ എനിക്കു സൌന്ദര്യം തോന്നിയതു അതൊന്നുമില്ലാത്ത അതിന്റെ തനതു സൌന്ദര്യമായിരുന്നു...അതുകൊണ്ടു ഉത്സവം തുടങുന്നതിനു മുബ്ബു തന്നെ ആനയുടെ കുളിച്ചൊരുങല്‍ കാണാന്‍ ഞാന്‍ പോകുമായിരുന്നു...ആനയുടെ പിന്നില്‍ നിന്നും ആനയുടെ കണ്ണുകളിലൂടെയാണ് ഞാന്‍ ഉത്സവത്തെ കണ്ടത്....


യാത്രകള്‍..ഓര്‍ക്കുവാന്‍ ഏറെയുണ്ട്...ഒരുപാടു പ്രതീക്ഷകളുമായി ഓരോ യാത്രകളും...ഈ യാത്രകള്‍ ബാക്കിവെക്കുന്നതോ ,ഓര്‍മ്മകളും.
ഒരു ഓണക്കാലത്തിന്റെ ഓര്‍മ്മയില്‍...


Feel the Difference...കാലത്തിനു കീഴടങാന്‍ ഈ ക്ലോക്ക് മുത്തഛന്‍ ഒരുക്കമല്ല....പ്രതാപകാലങള്‍ അവസാനിച്ചുവെന്നറിയാമെങ്കിലും മനസ്സ് അതിനു വഴങുന്നില്ല...അടുത്ത കാലത്താണ് ഈ ക്ലോക്ക്
കുറച്ചുദിവസം പണിമുടക്കിയത്....അപ്പോഴാണ് ഒരു പുതിയ ക്ലോക്ക് വാങിയത്...ക്ലോക്കിനോളം തന്നെ പഴക്കമുള്ള ഒരു വാച്ച് മെക്കാനിക്കിനെക്കൊണ്ട് ഇതിനെ നന്നാക്കിയെടുത്തു...ഇപ്പോള്‍ ഈ മുത്തഛന്‍ പൂര്‍‌ണ്ണ ആരോഗ്യവാനാണ്...


ഇതു കൊള്ളാലോ...

പൂത്തുല‌യുക നീ എന്‍ മനസ്സില്‍
രാത്രിയുടെ സൌന്ദര്യം....


ഇടുങിയതെങ്കിലും....
ഗ്രാ‍മങളിലെ വഴികള്‍ പലപ്പോഴും ഇടുങിയതാണ്..എങ്കിലും ഇതിലൂടെ കടന്നുപോകുന്നവരുടെ മനസ്സ് വളരെ വിശാലമേറിയതാണ്..

ഒരു മഴക്കാലത്ത്...ഇതു ചിലപ്പോള്‍ അവസാനത്തെ കാഴ്ചയായിരിക്കാം....വികസനം ഇവിടെയും എത്തുകയാണ്...വികസനത്തിനനുസരിച്ചു മനസ്സു ചുരിങിപ്പോകുന്നല്ലോ എന്ന ദുഖം മാത്രം...

Friday, November 9, 2007



ലാല്‍ബാഗിലെ ഒരു സുഹ്രദ്സമാഗമം

ചില്ലുകൊട്ടാരത്തിന്റെ മനോഹാരിതയില്‍...

ലാല്‍ബാഗ്


ലാല്‍ബാഗിലെ മറ്റൊരു സുന്ദരമായ കാഴ്ച

ബാം‌ഗ്ലൂര്‍ ഡയറി


ലാല്‍ബാഗിലെ പ്രണയവീഥികള്‍...എത്ര പ്രണയങള്‍ ഇവിടെ പൂത്തുലഞു എന്നു കാലത്തിനു മാത്രമേ പറയാന്‍ കഴിയൂ...ഇനിയുമെത്രയോ പ്രണയങള്‍ക്കു സാക്ഷ്യം വഹിക്കാന്‍ ലാല്‍ബാഗിന്റെ യൌവ്വനം ഇനിയും കാത്തിരിക്കുന്നു...

Sunday, September 23, 2007



മലബ്ബുഴയിലെ മനോഹരമായ ഒരു സായാഹ്നക്കാഴ്ച......


"nostalgic" എന്ന ഇംഗ്ലീഷ് വാക്കിന് പറഞുഫലിപ്പിക്കാന്‍ കഴിയാത്ത അത്രയും വ്യാപ്തിയുണ്ട്...വേണമെങ്കില്‍ നമുക്ക് ചിലതിനെ ചൂണ്ടിക്കാട്ടാം...അത്തരത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടുന്ന ഒരു സീന്‍ ആണ് ഇത്..

Goa tour party



ഗോവയിലെ ഒരു രാത്രി...

Friday, September 14, 2007



പാറക്കൂട്ടങള്‍ക്കിടയില്‍ ......

Thursday, September 13, 2007


ചില ഷോട്ടുകള്‍ക്കു മുഖവരയുടെ ആവിശ്യമില്ല...അത്തരമൊരു ഫോട്ടോ ആണ് ഇത് എന്നു തോനുന്നു...മനസ്സിനെ ഒരുപാട് ഓര്‍മ്മകളിലേക്ക് തള്ളിവിടുന്ന ഒരു സീന്‍....ഇതു എന്റെ തറവാടു വീട്..

ഇതു കാണുബ്ബോള്‍ എനിക്കു മറ്റു പലതും ഓര്‍മ്മ വരുന്നു..എങ്കിലും ഒറ്റ വാക്കില്‍ പറയാം...അണ്ണാന്‍ കുഞും തന്നാലായത്....


അല്ലാ‍..രണ്ടാളും കൂടി എന്തിനുള്ള പുറപ്പാടാ...എന്തായാലും നമ്മളോടു കൂടി പറയണേ...




ഒന്നും സംഭവിച്ചിട്ടില്ല....just a color change....

അല്ലാ...എന്താ ഉദ്ദേശം....എവിടേക്കാ പോകുന്നത്...ഇനി മറ്റു വല്ല ഉദ്ദേശവുമാണോ???

ആദ്യമായിട്ടാണെന്നു തോനുന്നു...ആരും ഒഴിഞുപോയിട്ടില്ല.....സോറി..സോറി....നമ്മുടെ ഫോട്ടോഗ്രാഫര്‍ മിസ്സിങ് ആ‍ണല്ലോ!!!!!!
"പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍,
വഴി പിഴച്ചു പോയിടാതെ മിഴി തളിച്ചുചേറ്ക്കുകിന്‍,
നേരു നേരിടാന്‍ കരുത്തു നേടണം, നിരാശയില്‍ വീണിടാതെ
നേരിനായ് പൊരുതുവാന്‍ കൊതിക്കണം"

ഭക്തിയുടെ കൊടുമുടിയില്‍.....തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു...


ഒരു കാറും കുറെ വ്യാകുലതകളും....

എവിടെപ്പോയാലും മനുഷ്യന്റെ അടിസ്താനപരമായ സ്വഭാവങള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല എന്നു വ്യക്തമാക്കുന്ന ഒരു ഷോട്ട്.....

ഏറ്റവും ഹിറ്റായ ഒരു ഷോട്ട്...ഇത് തികച്ചും യാദ്രശ്ചികമായി സംഭവിച്ച ഒരു കാര്യമാണ്...ഇതിന് ഞാനോ എന്റെ ക്യാമറയോ യാതൊരു ഉത്തരവാദിയുമല്ല....


സാഗരമേ ശാന്തമാകു നീ

സാന്ധ്യരാഗം മായുന്നിതാ....


ചെയ്യരുത്.....അതിനുമാത്രം എന്തുസംഭവിച്ചു....എന്തുപ്രശ്നമുണ്ടെങ്കിലും നമുക്കു പരിഹരിക്കാം..

ഞാന്‍ അപ്പൊഴേ പറഞില്ലേ...എനിക്കറിയാം....നിങള്‍ക്ക് അതു സാധിക്കുമെന്ന്....


ഈ സായന്തങള്‍ക്കു സാക്ഷിയാകുവാന്‍ ഭാഗ്യം ലഭിച്ചത് കടലിനാണെന്നു തോനുന്നു...
എകാന്തതയുടെ അപാരതീരങള്‍....തികച്ചും വ്യത്യസ്തമായ ഒരു ഫ്രെയിം....
കടലിലെ ഓളവും...മനസ്സിലെ മോഹവും അടങുകില്ലാ..........

പഴയ ഒരു സിനിമാഗാനമാണ് ഓര്‍മ്മവരുന്നത്....തളള് തളള് തല്ലിപ്പൊളീ...