ക്യാമറയുടെ ചെറിയ ലെന്‍സിനുള്ളില്‍ കുടുങിയ
മറക്കാനാവാത്ത വലിയ നിമിഷങള്‍.....
Saturday, February 19, 2011
നമ്മള്‍ കണ്ടത് കിനാവിന്റെ ചക്രവാളങ്ങളായിരുന്നു..നമ്മുടെ സ്വപ്ങ്ങള്‍ ദൈവം തന്ന വെറും കളിപ്പാട്ടങ്ങളായിരുന്നു..നമ്മുടെ കണ്ണുനീരിനു രക്തത്തിന്റെ ഗന്ധമാകുന്നു..
ആത്മീയത നിറഞു നില്‍ക്കുന്ന വാരാണസി. ഇവിടെ ഗംഗയുടെ കരയില്‍ കല്‍പ്പടികള്‍ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നു വിളിക്കുന്നു. ക്ഷേത്രദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഈ പടികളില്‍ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്.ഏറ്റവും പുരാതനവും പവിത്രവുമായി കണക്കാക്കുന്ന മണികര്‍ണിക ഘാട്ട് ആണ് ചിത്രത്തില്‍ കാണുന്നത്.ഇവിടെയാണ് മൃതദേഹം ദഹിപ്പിക്കുന്നത്.
പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും ഒരു നെടുവീര്‍പ്പോടെ മാത്രം കണ്ടു നില്‍ക്കുവാന്‍ പറ്റുന്ന വിസ്മയം..പ്രപഞ്ചമുള്ളെടുത്തോളം കാലം പ്രണയതീവ്രതയുടെ അളവുകോലായി താജ്മഹാല്‍ ഉയര്‍ന്നുനില്‍ക്കും...
Saturday, June 6, 2009
ഓര്‍മ്മകളുടെ കലവറകളില്‍ ക്ലാവു പിടിക്കാത്ത ചില ചിത്രങള്‍...ഭ്രമാത്മകമായ ലോകത്തില്‍ നിന്നും നമ്മെ തിരികെ വിളിക്കുന്ന നന്മ നിറഞ ഓര്‍മ്മകള്‍...
Friday, June 5, 2009
ആചാരങളും വിശ്വാസങളും ഒരു സംസ്കാരത്തിന്റെ ഭാഗമാണ്...അന്ധവിശ്വാസങളെന്നു കരുതി തച്ചുടയ്ക്കാനുള്ളതല്ല..ആത്മഹത്യകള്‍ കുറയ്ക്കുവാന്‍ കൌണ്‍സിലിങ് സെന്റുകള്‍ കെട്ടിപ്പൊക്കുന്നതിനേക്കാള്‍ എത്രയോ മികച്ച ചികിത്സകളാണ് ഇത്തരം ആചാരങളും വിശ്വാസങളും...തങളുടെ വിഷമങള്‍ അവര്‍ തെയ്യങളുമായി പങ്കുവെയ്ക്കുന്നു..“എല്ലാം ഞാന്‍ നേരയാക്കിത്തന്നാല്‍ പോരേ“യെന്നു തെയ്യം ആശ്വസിപ്പിക്കുബ്ബോള്‍ അവര്‍ പ്രതീക്ഷയുടെ പുതിയ തിരിനാളങള്‍ സ്വപ്‌നം കാണുന്നു....
നോവലിസ്റ്റ് എം മുകുന്ദന്റെ വാക്കുകള്‍ കടമെടുക്കുന്നു....വീട് ഒരു ഗര്‍ഭപാത്രമാകുന്നു..അതിന്റെ സ്നിഗ്ദതയില്‍ ഊഷ്മളതയില്‍ തണുപ്പില്‍,തല കാലുകള്‍ക്കിടയില്‍ വെച്ച് ഒന്നുറങുവാന്‍ ആരും കൊതിച്ചുപോകും....
വാര്‍ദ്ധക്യ ജീവിതത്തില്‍ ഇവരുടെ കളിചിരികള്‍ വളരെ ആശ്വാസകരമായിരിക്കും..
Sunday, March 9, 2008
കാലത്തിനു നമ്മുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ പറ്റാത്ത ചില ചിത്രങള്‍....ഈ ഉമ്മറത്ത് കളിച്ചുതീര്‍ത്ത ബാല്യം...ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞിട്ടും വെറുതെ മോഹിച്ചുപോകുന്നു....
അതെ..തലശേരി നിവാസികള്‍ അവരുടെ സ്വകാര്യ അഹങ്കാരമായി കരുതുന്ന കടലും കടല്‍പ്പാലവും...വേദനയും സന്തോഷവും അവര്‍ ഈ കടലുമായി പങ്കുവെയ്ക്കുന്നു....എല്ലാ വിഷമങളും കേട്ടിരിക്കുന്ന വിദഗ്ദനായ മനശാസ്ത്രജ്ഞന്‍...അവന്‍ തന്റെ മനസ്സിന്റെ ഭാരം ഇവിടെ ഇറക്കിവെയ്ക്കുന്നു...ഉത്തരം കിട്ടാത്ത പല ചോദ്യങള്‍ക്കും ഉത്തരവുമായി ഞാന്‍ ഇവിടെ നിന്നും തിരിച്ചുപോയിട്ടുണ്ട്....പലപ്പോഴും കിട്ടിയ ഉത്തരം ഒന്നായിരുന്നു...”ജീവിതം വളരെ നശ്വരമാണ്”....
Sunday, February 24, 2008
വീണ്ടും ഒരു മഴക്കാലം..... വര്‍ണ്ണചിത്രങള്‍ വരയ്ക്കുന്ന ഒരു ചിത്രകാരനെപ്പോലെയാണ് മഴ എനിക്കു അനുഭവപ്പെട്ടത്...