
Feel the Difference...കാലത്തിനു കീഴടങാന്‍ ഈ ക്ലോക്ക് മുത്തഛന് ഒരുക്കമല്ല....പ്രതാപകാലങള് അവസാനിച്ചുവെന്നറിയാമെങ്കിലും മനസ്സ് അതിനു വഴങുന്നില്ല...അടുത്ത കാലത്താണ് ഈ ക്ലോക്ക്
കുറച്ചുദിവസം പണിമുടക്കിയത്....അപ്പോഴാണ് ഒരു പുതിയ ക്ലോക്ക് വാങിയത്...ക്ലോക്കിനോളം തന്നെ പഴക്കമുള്ള ഒരു വാച്ച് മെക്കാനിക്കിനെക്കൊണ്ട് ഇതിനെ നന്നാക്കിയെടുത്തു...ഇപ്പോള്‍ ഈ മുത്തഛന് പൂര്‍ണ്ണ ആരോഗ്യവാനാണ്...
1 comment:
സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
ഓടിയെത്തും മുമ്പേ മരണമണിയുടെ സമയം..
ഇതിനു യോജിച്ച വരികളല്ലെങ്കിലും ഇപ്പോള്‍ തോന്നിയത് എഴുതാതിരിക്കുന്നതെങ്ങിനെ? സദയം ക്ഷമിക്കുക..
ഓര്‍മ്മപ്പെടുത്തലുകളുടെ ചിത്രം, ആശംസകള്‍
Post a Comment